June
Friday
12
2026
ബഥേൽ കുരിശടി പാലം പുനസ്ഥാപിക്കാൻ നടപടിയില്ല ; ദുരിതം പേറി രണ്ടായിരത്തോളം കുടുംബങ്ങൾ
ചിത്രം : ചിന്നാർ പുഴയിലെ കുത്തൊഴുക്കിൽ തകർന്ന ബെഥേൽ കുരിശടി പാലം
Share

ചെറുതോണി : വാത്തിക്കുടി കൊന്നത്തടി നെടുങ്കണ്ടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബഥേൽ കുരിശടി പാലം തകർന്നിട്ട് ഒരു വർഷത്തോളം പിന്നിടുമ്പോഴും പുനസ്ഥാപിക്കാൻ നടപടിയില്ലന്ന് പരാതി. വൈദ്യുതി വകുപ്പ് കല്ലാർ ഡൈവേർഷൻ ഡാം അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് പാലവും പാലത്തിലേക്കുള്ള ഇരുവശത്തേ റോഡുകളും തകരാൻ ഇടയായത്. രണ്ടായിരത്തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന പാലം വീണ്ടും നിർമ്മിക്കാനായി നാട്ടുകാർ അന്ന് നിരവധി തവണ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇടുക്കി  ഉടുമ്പൻചോല നിയോജകമണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന ചിന്നാർ പുഴയ്ക്ക് കുറുകയുള്ള പാലമാണ് കഴിഞ്ഞ നവംബറിൽ തകർന്നത്. വൈദ്യുതി വകുപ്പ് മുൻപും പലതവണ മുന്നറിയിപ്പില്ലാതെ കല്ലാർ ഡൈവേർഷൻ ഡാം തുറന്നുവിട്ട് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചിന്നാർ പുഴയിലെ കുത്തൊഴുക്കിപെട്ട് ബഥേൽകുരിശടി പാലവും  ഇരുവശത്തെ റോഡുകളും തകർന്നു പോയി. മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള നിരവധി കുടംബങ്ങൾ യാത്രാ ദുരിതം  ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി നിവേദനങ്ങളും നൽകിയിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഇപ്പോൾ അറ് കിലോമീറ്ററിലധികം യാത്ര ചെയ്ത് പെരിഞ്ചാകുട്ടി ചെമ്പകപ്പാറ ഭാഗങ്ങളിലൂടെയാണ് മറുകര കടക്കുന്നത്. എന്നാൽ ബന്ധപ്പെട്ട അധികൃതർ ബോധപൂർവ്വമായ  നിസംഗത പുലർത്തുന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളെങ്കിലും അടിയന്തരമായി ഇടപെട്ട് പാലം നിർമ്മിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രദേശ വാസികളുടെ പ്രതീക്ഷ




Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...

imgs

ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ അനുവദിച്ചു

ചെറുതോണി :ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ ...